photo

ചാരുംമൂട് : എൽ.ഇ.ഡി ബൾബുകൾ പുറത്തിറക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സംരംഭത്തിന് തുടക്കമായി.പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളേജിലെ ഇലക്ടിക് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളാണ് 'എൻ-ലൈറ്റ് എൽ.ഇ.ഡി"" എന്ന പേരിൽ എൽ.ഇ.ഡി ബൾബുകൾ പുറത്തിറക്കിയത്. കോളേജിലെ വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ സംരംഭം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മാനേജർ ഡോ.ആഷിക് ഷെയ്ക് ഉദ്ഘാടനം ചെയ്തു. സംരംഭത്തിന്റെ ലോഗാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. ശ്രീബുദ്ധ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.വി.പ്രസാദ് അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കൃഷ്ണകുമാർ ആദ്യ വില്പന നടത്തി. ഡിപ്പാർട്ട്മെന്റ് മേധാവിയും അസോ.പ്രൊഫസറുമായ ഡോ.വിനോദ് വി.പി സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്‌റ്റുഡന്റ് മെമ്പർ എ.ചൈത്ര ചടങ്ങിൽ പങ്കെടുത്തു.