ആലപ്പുഴ: കെ.എസ്.യു ജില്ലാകൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവരെയും നേതൃത്വം നൽകിയവരെയും ചടങ്ങിൽ ആദരിച്ചു. ജില്ലാപ്രസിഡന്റ് എ.ഡി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ, ടിജിൻ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷമീം ചീരമത്ത്, അജയ് ജ്യൂവൽ കുര്യാക്കോസ്, അനന്തനാരായണൻ, മാഹിൻ മുപ്പതിൽചിറ, സിംജോ സാമൂവൽ സക്കറിയ, മനു ഫിലിപ്പ്, എം.ശ്രീക്കുട്ടൻ, ശ്രീജിത്ത് പുലിമേൽ, അബാദ് ലുത്ഫി, എം.എസ്.രോഹിത്, അൻസിൽ അസീസ്, സുറുമി ഷാഹുൽ, ആർ.രവിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.