ചേർത്തല : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാബ്രാഞ്ചിന്റെയും കെ.വി.എം.ഫാർമസി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ 11ന് രക്ത ദാന ക്യാമ്പ് നടക്കും. കെ.വി.എം ഫാർമസി കോളേജ് സെമിനാർ ഹാളിൽ രാവിലെ 10.30 ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.വി.എം ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി. പ്യാരിലാൽ അദ്ധ്യക്ഷത വഹിക്കും. റെഡ്ക്രോസ് ജില്ലാ ചെയർമാൻ ഡോ. മണിക് കുമാർ, വൈസ് ചെയർമാൻ ഐസക് മാടവന, തൈക്കൽ സത്താർ, ബി.വിനോദ് കുമാർ , സുരേഷ് മാമ്പറമ്പിൽ എന്നിവർ സംസാരിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ.പി. ബീന സ്വാഗതവും ഡോ.ചിത്ര സി. നായർ നന്ദിയും പറയും.