ai

ചേർത്തല : ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര നിർമ്മിതബുദ്ധി സമ്മേളനത്തിൽ ഏർപ്പെടുത്തിയ സൊല്യൂഷൻസ് ഇംപ്ലിമെന്റർ പുരസ്‌കാരം ചേർത്തല സ്വദേശിനി ശ്രേയാ ഫ്രാൻസിസിന്. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ആയിരത്തോളം നാമനിർദേശങ്ങളിൽ നിന്നാണ് ചേർത്തല ശ്രേയസ് വീട്ടിൽ ശ്രേയാഫ്രാൻസിസിനെ തിരഞ്ഞെടുത്തത്.

അഞ്ച് പേരുടെ ചുരുക്ക പട്ടികയിൽ നിന്ന് ഓൺ ലൈൻ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. കോർ, അപ്ലൈഡ് നിർമ്മിത ബുദ്ധി ഗവേഷണം, സാങ്കേതിക നേതൃത്വം എന്നിവയിലെ മികവിലാണ് പുരസ്‌കാരം. കാനഡയിലെ സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ സാങ്കേതിക കണ്ടുപിടുത്ത വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കുകയാണ് ഇപ്പോൾ ശ്രേയ. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ മൈക്രോസോഫ്റ്റ് റിസർച്ച് ഡൈവേഴ്സിറ്റി അവാർഡും ശ്രേയയ്ക്ക് ലഭിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് എസ്.എൻ ട്രസ്റ്റ് സ്‌കൂൾ പ്രിൻസിപ്പാളായ സൂസൻ തോമസിന്റെയും

ഡോ. ഫ്രാൻസിസിന്റെയും (തെരാസാകണ്ണാശുപത്രി) മകളാണ് ശ്രേയ.