
മാവേലിക്കര: ബുദ്ധ ജംഗ്ഷനിലെ ശ്രീബുദ്ധ വിഗ്രഹ പുനഃപ്രതിഷ്ഠാ ശതാബ്ദി ആഘോഷം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെറുകോൽ ശ്രീശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദ, വാർഡ് കൗൺസിലർ ലളിത രവീന്ദ്രനാഥ്, കൺവീനർ ആർ.പാർത്ഥസാരഥി വർമ്മ, കോ-ഓർഡിനേറ്റർ റെജി പാറപ്പുറം, കെ.എസ്.റെജി, പ്രബുദ്ധ ഭാരത് സംഘം മാവേലിക്കര യൂണിറ്റ് സെക്രട്ടറി എ.അഖിലേഷ് എന്നിവർ സംസാരിച്ചു.