ആലപ്പുഴ: റെയിൽവേ യാത്ര ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധത്തിനും സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20 ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ നിന്ന് 2 ലക്ഷം യുവജനങ്ങളെ അണിനിരത്തും. അരൂർ മുതൽ ഓച്ചിറ വരെയാണ് ജില്ലയിൽ മനുഷ്യച്ചങ്ങല തീർക്കുന്നത്. മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി ചേർന്ന ജില്ലാതല സംഘാടകസമിതി യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ സ്വാഗതം പറഞ്ഞു. എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ആർ.രാഹുൽ, എം.ഷാജർ, പി.എ.അൻവർ, ആർ.അശ്വിൻ, ശ്വേത എസ്.കുമാർ, ജി.ശ്രീജിത്ത്, അനസ് എന്നിവർ സംസാരിച്ചു. 501 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു.
ഭാരവാഹികളായി ടി.എം.തോമസ് ഐസക്, സി.എസ്.സുജാത, മന്ത്രി സജി ചെറിയാൻ, മുൻ മന്ത്രി ജി.സുധാകരൻ, എ.എം.ആരിഫ് എം.പി (രക്ഷാധികാരികൾ)
ആർ.നാസർ(ചെയർമാൻ), എം.എൽ.മാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ,എം.എസ്.അരുൺ കുമാർ, യു.പ്രതിഭ, ദലിമ്മ ജോജോ, ൊില്ലു പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കെ.കെ.ജയമ്മ, ജി.വേണുഗോപാൽ, കെ.പ്രസാദ്, മനു സി.പുളിക്കൽ, കെ.എച്ച്.ബാബുജൻ, എ.മഹേന്ദ്രൻ, കെ.രാഘവൻ, ജി.രാജമ്മ, ജി.ഹരിശങ്കർ, ആർ.രാഹുൽ, പി.ഗാനകുമാർ, എം.സത്യപാലൻ, പ്രഭ മധു (വൈസ് ചെയർമാന്മാർ), ജയിംസ് ശാമൂവേൽ (കൺവീനർ), എസ്.സുരേഷ് കുമാർ, സി.ശ്യാം കുമാർ, രമ്യാ രമണൻ ( ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.