മാവേലിക്കര: ഗവ.വൊക്കേഷണൽ ആൻഡ് ബോയ്‌സ് എച്ച്.എസ്.എസ് മൈതാനത്ത് 16ന് നടക്കുന്ന മാവേലിക്കര നിയോജക മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങൾ പൂർത്തിയായി. 35,000 ചതുരശ്ര അടിയിലാണ് പന്തലും സ്റ്റേജും ഒരുക്കിയിരിക്കുന്നത്. 25,000 പേർക്ക് സദസിൽ പങ്കെടുക്കാം. 20 പരാതി കൗണ്ടറുകളും ക്രമീകരിക്കും. 14ന് രാവിലെ 11ന് തരംഗ് ഓർക്കസ്ട്രയുടെ ഗാനമേളയും നൃത്തനടക്കും. 2 മുതൽ മെറിറ്റ് അവാർഡ്,​ സ്‌കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം,​ അങ്കണവാടി കുട്ടികൾക്കുള്ള കിടക്ക വിതരണം എന്നിവ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജാസിഗിഫ്റ്റ് മുഖ്യാതിഥിയാകും. രാത്രി 7ന് ഇപ്റ്റ നാട്ടരങ്ങ്. 15ന് രാവിലെ 10ന് കലാപരിപാടികൾ. വൈകിട്ട് 5ന് സി.എസ് രാജേഷിന്റെ കവിതകം, കവിയരങ്ങ്. 16ന് രാവിലെ 9ന് കുട്ടികളുടെ കലാപരിപാടികൾ.

12 ന് കനലും അതുലും. 2 ന് നവകേരള സദസ്.