ആലപ്പുഴ: ക്ഷേത്രക്കുളത്തിൽ വീണ കാളയെ ഫയർഫോഴ്സ് അത്ഭുതകരമായി രക്ഷിച്ചു. ഇന്നലെ വൈകിട്ട് തെക്കനാര്യാട് ചെമ്പൻതറ ഭഗവതി ക്ഷേത്രക്കുളത്തിലാണ്കാള വീണത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് സംഘം ഹോസ് ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. ജോജി എൻ.ജോയി, എസ്.സനൽ കുമാർ, ജോബിൻ വർഗീസ്, പി.പി.പ്രശാന്ത്, മുഹമ്മദ് നിയാസ്, യേശുദാസ് അഗസ്റ്റിൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.