അമ്പലപ്പുഴ: നിലപാടുകളിൽ ഉറച്ചു നിന്ന കമ്മ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രനന്ന് എച്ച് സലാം എം. എൽ. എ പറഞ്ഞു. ട്രേഡ് യൂണിയൻ രംഗത്ത് തികഞ്ഞ തൊഴിലാളി സ്നേഹിയായും, പൊതുപ്രവർത്തന രംഗത്ത് കർമ്മ നിരതനായ കമ്മ്യൂണിസ്റ്റായും അടിയുറച്ച് നിലകൊണ്ടു. ഇടതുപക്ഷത്തെയും സർക്കാരിനെയും സംരക്ഷിക്കുന്ന നേതാവായിരുന്നു കാനമെന്നും എച്ച് .സലാം എം. എൽ. എ പറഞ്ഞു.