pdkl

മുഹമ്മ: മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമ ദേവാലയത്തിൽ അമലോൽഭവ മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം നാടിനെ വിശ്വാസദീപ്തിയുടെ നിറവിലാഴ്ത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച തിരുനാൾ പ്രദക്ഷിണം മുഹമ്മ ജംഗ്ഷൻ ചുറ്റിയാണ് തിരികെ എത്തിയത്. ഭവനങ്ങൾക്ക് മുന്നിൽ അലങ്കരിച്ച മാതാവിന്റെ രൂപങ്ങൾ സ്ഥാപിച്ചും ദീപാലങ്കാരങ്ങൾ ഒരുക്കിയുമാണ് വിശ്വാസികൾ പ്രദക്ഷിണത്തെ വരവേറ്റത്.