
പൂച്ചാക്കൽ: അരൂർ മണ്ഡലം നവകേരള സദസിന്റെ ശുചീകരണ വാളണ്ടിയർ പ്രവർത്തനങ്ങൾ നടത്തുന്ന തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നുമുള്ള നൂറ്റൻപതോളം ഹരിത കർമ്മ സേനാ പ്രവർത്തകർക്കുള്ള പ്രത്യേക ക്ലാസും തൊപ്പി വിതരണവും സംഘടിപ്പിച്ചു. ദലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി അദ്ധ്യക്ഷയായി. പി.എംപ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.വിശ്വംഭരൻ, ടി.എസ് സുധീഷ്,ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ,പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ, ബി.വിനോദ്, പി.കെ സാബു, വ്യവസായ വകുപ്പ് ജനറൽ മാനേജർ ശിവകുമാർ ,മായ ഷൈജു,ബിൻസി തുടങ്ങിയവർ നേതൃത്വം നൽകി.