ആലപ്പുഴ: കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന കെ.എം.ജോർജിന്റെ ചരമ ദിനാചരണം നാളെ രാവിലെ 10.30ന് ആലപ്പുഴ ചടയംമുറി ഹാളിൽ നടക്കും. അനുസ്മരണ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് ജോസഫ് തോട്ടുങ്കൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യും. സമ്മേളനം വിജയിപ്പിക്കണമെന്ന് കേരള രാഷ്ട്രീയ പഠന ഗവേഷണ കേന്ദ്രം ചെയർമാൻ ബേബി പാറക്കാടൻ അറിയിച്ചു.