ആലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോരിയോസ് ഇടവകയിൽ ബൈബിൾ സായാഹ്നം സംഘടിപ്പിച്ചു. ശുഭ്ര വസ്ത്രധാരികളായ വിശ്വാസ സമൂഹം വിശുദ്ധ ഗ്രന്ഥവും കൈകളിലേന്തി പള്ളിയിൽ എത്തിച്ചേർന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്തു. പ്രത്യേകം തിരഞ്ഞെടുത്ത 266 പേർ ഓരോ ഭാഗങ്ങൾ വായിച്ചുക്കൊണ്ട് സമ്പൂർണ ബൈബിൾ വായന പൂർത്തീകരിച്ചു. ബൈബിൾ റാലിക്ക് ഇടവക വികാരി ഫാ. അനിൽ കരിപ്പിംങ്ങാപുറം നേതൃത്വം നൽകി. ഫാ. തോമസ് കാഞ്ഞിരവേലി. സഹകാർമ്മിക നായിരുന്നു. ആലപ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയിൽ തിരുവചന സന്ദേശം നൽകി.