fg

ആലപ്പുഴ: സാക്ഷരതാമിഷൻ അതോറിട്ടി മുഖേന നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (എൻ.ഐ.എൽ.പി) മികവുത്സവം പരീക്ഷയുടെ ചോദ്യപേപ്പർ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ വിതരണം ചെയ്തു. അവശേഷിക്കുന്ന നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സാക്ഷരതാ സർവ്വേ പ്രകാരം നഗരസഭാ പ്രദേശത്ത് കണ്ടെത്തിയ 116 പഠിതാക്കൾക്കാണ് മികവുത്സവം പരീക്ഷ സംഘടിപ്പിച്ചത്. വെള്ളാപ്പള്ളി എൽ.പി സ്‌കൂളിൽ നടന്ന പരീക്ഷാ ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ പി.റഹിയാനത്ത്, സാക്ഷരതമിഷൻ ജില്ലാ കോർഡിനേറ്റർ രതീഷ്, പ്രേരക്മാരായ എം.ഉഷ, പ്രമീളദേവി, ദീപ, വോളന്ററി ടീച്ചർ സുജാത തുടങ്ങിയവർ പങ്കെടുത്തു.