
അമ്പലപ്പുഴ: സർക്കാരല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12ന് വൈകിട്ട് പുന്നപ്ര എം.ഇ.എസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ ജനസദസിന്റെ പ്രചരണാർത്ഥം പുന്നപ്രയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം പരിപാടി ഉദ്ഘാടനം ചെയ്തു. ജി.രാധാകൃഷ്ണൻ, പി.എം.ഷിഹാബുദ്ദീൻ പോളക്കുളം, സമീർ പാലമൂട്, നിസാർ വെള്ളാപ്പള്ളി,
പി.പുരുഷോത്തമൻ, മധു കാട്ടിൽച്ചിറ, ശ്രീജാ സന്തോഷ് എന്നിവർ സംസാരിച്ചു.