
മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കുശേഷം കുന്നംകുളം ഭദ്രാസന അധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 17 മുതൽ 21 വരെയാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. ഇടവക വികാരി ഫാ.ജയിൻ സി.മാത്യു, ട്രസ്റ്റി ടി.ജെ.ജോസഫ് തോലംപടവിൽ, സെക്രട്ടറി വിജു പി.ജി പടിയാത്തു വടക്കേതിൽ, പെരുന്നാൾ കൺവീനർ സാബു.ടി.എസ് തോട്ടുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.