
അമ്പലപ്പുഴ: ശാന്തി ഭവനിലേക്ക് കാരുണ്യതീർത്ഥാടന യാത്ര നടത്തി. ആലപ്പുഴ മംഗലം കാഞ്ഞിരം ചിറ സെന്റ് മാക്സ് മില്യൻ കോൾബേ ചർച്ച് വികാരി ഫാ.തോമസ് മേക്കാടൻ, സിസ്റ്റർമാരായ സ്നേഹ, നിധി എന്നിവരുടെ നേതൃത്വത്തിൽ മത പഠന അദ്ധ്യാപകരായ ഫെലിക്സ്, അനു, ജോമോൻ എന്നിവരാണ് പുന്നപ്ര ശാന്തി ഭവനിലേക്ക് കാരുണ്യതീർത്ഥാടന യാത്ര സംഘടിപ്പിച്ചത്.ഇവർ അന്തേവാസികൾക്കായി ശേഖരിച്ച നിത്യോപയോഗ സാധന സാമഗ്രികൾ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് കൈമാറി.