fg

ആലപ്പുഴ : അവശേഷിക്കുന്ന നിരക്ഷരരെയെല്ലാം അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തുന്ന ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ 'ഉല്ലാസ് ' പദ്ധതിയിലൂടെ ജില്ലയിൽ 4896 പേർ സാക്ഷരതാപരീക്ഷയെഴുതി. അതിൽ 3918 പേർ സ്ത്രീകളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്ന് 983 പേരും പട്ടിക വർഗ്ഗത്തിൽ നിന്ന്

48 പേരും പരീക്ഷയെഴുതി. തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പരീക്ഷയെഴുതിയ ഗോപിനാഥപിള്ളയാണ് (86) ഏറ്റവും പ്രായം കൂടിയ പഠിതാവ്. പാപ്പി ഗൗരി (85) പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്, തങ്കമ്മ (85) നെടുമുടി, പാറുക്കുട്ടിയമ്മ (85) ബുധനൂർ, ചിന്നമ്മ (84) ചേർത്തല നഗരസഭ, പങ്കജാക്ഷിയമ്മ (84) ചെങ്ങന്നൂർ നഗരസഭ എന്നിവരും പ്രായം കൂടിയവരുടെ പട്ടികയിലുണ്ട്. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിൽ പരീക്ഷ എഴുതിയ അരുണാണ് (17) പ്രായം കുറഞ്ഞ പഠിതാവ്. പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ അസീസി സ്‌പെഷ്യൽ സ്‌കൂളിൽ 12 പേർ പരീക്ഷയെഴുതി.

പരീക്ഷാകേന്ദ്രങ്ങൾ 187

# വാചികം, എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായിട്ടാണ് പരീക്ഷ

# 150 മാർക്കിന്റെ ചോദ്യങ്ങളിൽ ജയിക്കാൻ വേണ്ടത് 45 മാർക്ക്

# മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും അടുത്തമാസം

# 187 വോളണ്ടറി ടീച്ചർമാർ സാക്ഷരതാക്ലാസുകൾ നയിച്ചു

# മാവേലിക്കര നഗരസഭയിലാണ് പരീക്ഷ എഴുതിയത് 191 പേർ

# ചേർത്തല നഗരസഭയിൽ 181 പേർ

# പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ 177 പേർ