
ഹരിപ്പാട്: ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്റെ www.sndss.com വെബ് സൈറ്റ് സ്വിച്ച്ഓൺ കർമ്മം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ശ്രീനാരായണ ധർമസേവാ സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സൈറ്റ് സ്വിച്ച് ഓൺ കർമ്മത്തിൽ സെക്രട്ടറി ബി.കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് ടി.മോഹൻകുമാർ, ജോ.സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ കെ.ആർ രാജൻ, ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, ബി.അശോകൻ, വിനോദ് ബാബു, ഗോകുൽ ജി.ദാസ്, പ്രകാശൻ, ശിശുപാലൻ, ദേവദത്തൻ, ലേഖമനോജ്, പ്രസന്ന ദേവരാജൻ, തങ്കമണിരാജൻ ഉപദേശക സമിതി അംഗങ്ങളായ ഗോപിനാഥൻ, പി.രമേശൻ, സുരേഷ് പടീറ്റടുത്ത്, ആർ.എസ്.രാജൻ, ബി. പുഷ്പാംഗദൻ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായ കെ.മംഗളൻ, ബി.സന്തോഷ് കുമാർ, സനൽ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.