koottayottam

മാന്നാർ: 16 ന് ചെങ്ങന്നൂരിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചരണാർത്ഥം മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു.ആലുമ്മൂട് ജംഗ്ഷന് തെക്ക് കൊറ്റാർകാവ് ക്ഷേത്രത്തിന് സമീപത്തുനിന്നാരംഭിച്ച കൂട്ടയോട്ടം മാന്നാർ പഞ്ചായത്ത്‌ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സലിം പടിപ്പുരക്കൽ, സുജാത മനോഹരൻ, സുനിത എബ്രഹാം, സലീന നൗഷാദ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ.ശെൽവരാജൻ എന്നിവർ നേതൃത്വം നൽകി.