arr

അരൂർ: ദേശീയപാതയിലെ ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് മുൻവശത്ത് അപകടകെണിയായ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാത്തതിനെതിരെ കോൺഗ്രസ് പ്രതിഷധം. ഏറെ നാളുകളായി തകർന്ന് കിടക്കുന്ന റോഡിൽ കാൽനട - വാഹന യാത്രക്കാർ വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്. എം.എൽ.എ യടക്കമുള്ള ബന്ധപ്പെട്ട അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ല. ഇതിനെതിരെ കോൺഗ്രസ് അരൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെള്ളക്കെട്ടിൽ കടലാസ് ബോട്ടുകൾ ഒഴുക്കി പ്രതിഷേധ സമരം നടത്തിയത്. അധികാരികൾക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. ഡി.സി.സി അംഗം സി.കെ. പുഷ്പൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ.അൻസാർ അദ്ധ്യക്ഷനായി. മജീദ് വെളുത്തേടൻ,ഉഷാ അഗസ്റ്റിൻ, നജ്മലിസ് ബക്ക് , എം.പി.സാധു, പി.പി.സാബു , കെ.കെ.നവാസ്, ഷീന റഫീക്ക്, ഇ.സി. ബെന്നി, സിനി മനോഹരൻ , ടി.പി. അഭിലാഷ്, നിസാർ കൂട്ടുങ്കൽ, കെ.എം. അബ്ദുള്ള, അനുരാജ്, ദിവ്യാ സാബു , അഡ്വ. അരുൺ , സാബുകണ്ടേത്തറ, ഇബ്രാഹിം, ബഷീർ മുളക്കപ്പറമ്പ്, റൂബൻ,സിബി കണ്ടോത്ത്, ജെയ്സൻ തുടങ്ങിയവർ പങ്കെടുത്തു.കെ.സി.ബിനീഷ് സ്വാഗതവും പി.ജെ.ഷിനു നന്ദിയും പറഞ്ഞു.