
ഹരിപ്പാട്: 1449-ാം നമ്പർ കുമാരപുരം സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ബാങ്ക് പ്രസിഡന്റ് വി.ബെന്നികുമാർ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റും പ്രമുഖ സഹകരിയുമായ എം.സത്യപാലനെ ബാങ്ക് ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം കെ.എച്ച്.ബാബുജാൻ ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. ടി.കെ.ദേവകുമാർ,ടി.എം. ഗോപിനാഥൻ, രാജേഷ്ബാബു. ശശികുമാർ, പി. ജി. ഗിരീഷ്,യു.പ്രദീപ് , ഒ.സുസ, വിജിതബിജു ,ഓമന ,സിന്ധു മോഹൻ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജി. ബാബുരാജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡി.ശ്രീജിത്ത് സ്വാഗതവും ഭരണ സമിതി അംഗം ആർ.ബിജു വേലിയിൽ നന്ദിയും പറഞ്ഞു.