പൂച്ചാക്കൽ: നവകേരള സദസിൽ ആളെക്കൂട്ടാൻ വാർഡ് തല മീറ്റിംഗ് വിളിച്ചുകൂട്ടാത്ത പാണാവള്ളി പഞ്ചായത്തിലെ ബി.എൽ.ഒ മാരെ നീക്കം ചെയ്യാനുള്ള പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ പാണാവള്ളി പഞ്ചായത്ത്‌ പാർലിമെന്ററി പാർട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകി. നവകേരള സദസിൽ ആളെ കൂട്ടാൻ കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് പ്രവർത്തകരെയും ഭീഷണി പ്പെടുത്തുകയാണ്. ഓരോ വാർഡിലെയും കുടുംബശ്രീ എ. ഡി. എസ് കമ്മിറ്റിയും തൊഴിലുറപ്പ് പ്രവർത്തകരും ചേർന്ന് ഒരു വാഹനം വിടണമെന്നാണ് നിർദേശം വികസന രംഗത്ത് സമ്പൂർണ്ണ പരാജയമായ ഭരണസമിതി നവകേരള സദസിന്റെ മറവിൽ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ്‌ പഞ്ചായത്ത്‌ പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ എസ്. രാജേഷ്, ബേബി ചാക്കോ, അജയഘോഷ്, ആർ. ഉഷാദേവി, രജനി രാജേഷ്, വെൽഫെയർ പാർട്ടി അംഗം ഹബീബ് റഹ്മാൻ എന്നിവർ പറഞ്ഞു.