തുറവൂർ: പാണാവള്ളി അരയങ്കാവിൽ 14 ന് നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കാൻ ജനാധിപത്യ കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു സി.കടവൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ കോട്ടുപ്പള്ളി അദ്ധ്യക്ഷനായി. മധു പെരുമന,നാരായണ കൈമൾ, മനോജ് പണിക്കവീട്, സാബു എബ്രഹാം, എ.വൈ.ബഷീർ, റോബി ആലുംവരമ്പ് , കെ.വിജയൻ, ജിക്സൻ ജോസഫ്, രാജേഷ് മാളിയക്കൽ , സർജി പള്ളിപ്പുറം, ബെന്നി പാണാവള്ളി , ഓസ്റ്റിൻ അരൂർ , ആന്റണി ജേക്കബ് അരൂക്കുറ്റി എന്നിവർ സംസാരിച്ചു.