
ആലപ്പുഴ: രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കാൻ സമാന്തര കളളപ്പണ സമ്പത്ത് വ്യവസ്ഥ കോൺഗ്രസ് സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു. സമാന്തര കള്ളപ്പണ ശേഖരണം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നത്. അഴിമതി കോൺഗ്രസിനെ രാജ്യം തുരത്തിയെറിയുന്ന തിരഞ്ഞെടുപ്പായിരിക്കും രണ്ടായിരത്തി ഇരുപത്തി നാലിലെതെന്നു ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.