
ആലപ്പുഴ: സംസ്ഥാന പൗരവകാശ സമിതി ആലപ്പുഴയിൽ മനുഷ്യാവകാശ ദിനചാരണവും സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന പൗരവകാശ സംസ്ഥാന പ്രസിഡന്റ് കെ.ജി.വിജയകുമാരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ദ്യലത്ത് അദ്ധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമവും മനുഷ്യാവകാശത്തിന്റെ പ്രസക്തിയും എന്നവിഷയത്തിൽ അമ്പലപ്പുഴ ശ്രീകുമാറും, കൊച്ചുകുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ സിബി തോമസും ക്ലാസെടുത്തു. സക്കറിയാസ്.എൻ.സേവിയർ, നുസൈഫ മജീദ്, എസ്.ലേഖ, പി.ബി.ആനന്ദവല്ലി, എം.പ്രകാശൻ, കെ.അർ.സുധീർ, അർ.സുരേഷ്, കൊലൈവാനി, കെ.ഡി.ത്യാഗരാജൻ എന്നിവർ സംസാരിച്ചു.