ചാരുംമൂട് : 27 മുതൽ 31 വരെ പറയംകുളം ആവണി ഗ്രൗണ്ടിൽ നടക്കുന്ന 14-ാമത് ഓണാട്ടുകര കാർഷികോത്സവത്തിന്റെ ഭാഗമായി 30 ന് ഉച്ചയ്ക്ക് 2 ന് നാടൻ ഭക്ഷ്യമേളയും പാചക മത്സരവും നടക്കും. മില്ലറ്റ് (ചെറുധാന്യം) കിഴങ്ങുവർഗം, ചക്ക, വാഴപ്പഴം എന്നീ നാലുവിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. ഒരു മത്സരാർത്ഥി ഒരു വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വിഭവങ്ങളെങ്കിലും പ്രദർശിപ്പിക്കണം. അളവ് ഓരോ ഇനത്തിലും അരകിലോ അല്ലെങ്കിൽ ലിറ്റർ മതിയാവും. ഒരാൾക്ക് എത്ര വിഭാഗത്തിൽ വേണമെങ്കിലും പങ്കെടുക്കാം. രുചി, ഗുണം, പാകം അവതരണം എന്നിവ പരിഗണിച്ചായിരിക്കും വിധിനിർണയം.ഓരോ വിഭാഗത്തിനും പ്രത്യേക സമ്മാനവും പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കേറ്റുകളും നൽകും. 21 ന് മുമ്പായി രജിസ്ട്രേഷൻ നടത്തണമെന്ന് കൺവീനർ രജനി ജയദേവ് അറിയിച്ചു. ഫോൺ: 9995407891.