
മാന്നാർ: വർഷങ്ങളായി കാൽനട പോലും ബുദ്ധിമുട്ടായിരുന്ന കുട്ടംപേരൂർ ആലുനിൽക്കുന്നതിൽ - കുന്നേൽ - ദേവസ്വം റോഡ് കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കിയതിന് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സുനിൽ ശ്രദ്ധേയത്തെ പ്രദേശവാസികൾ ആദരിച്ചു . മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആലുനിൽക്കുന്നതിൽ - കുന്നേൽ - ദേവസ്വം റോഡിന്റെ കുറച്ചുഭാഗം മന്ത്രി സജി ചെറിയാൻ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. അതിന്റെ ബാക്കി ഭാഗമാണ് സുനിൽ ശ്രദ്ധേയത്തിന്റെ ശ്രമഫലമായിട്ട് രണ്ട് ഘട്ടങ്ങളായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വശങ്ങളിൽ പിച്ചിംഗ് കെട്ടി റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു. സുനിൽ ശ്രദ്ധേയത്തിനെയും പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയെയും പ്രദേശവാസികൾ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗം സുനിത എബ്രഹാം, സുജാത മനോഹരൻ, സെലീന നൗഷാദ് എന്നിവർ പങ്കെടുത്തു.