ആലപ്പുഴ: അരൂർ മണ്ഡലം നവകേരള സദസിന് മുന്നോടിയായി ഇന്ന് മൂന്ന് ലക്ഷം നവകേരള ദീപം തെളിയിക്കും. വൈകിട്ട് 6.30ന് മണ്ഡലത്തിലെ വീടുകളിലും സർക്കാർ സ്ഥാപനങ്ങളിലും അങ്കണവാടികളിലും പൊതുയിടങ്ങളിലും ബൂത്ത് കേന്ദ്രങ്ങളിലുമാണ് ദീപം തെളിയിക്കുക. ദലീമ ജോജോ എം.എൽ.എ, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ്, ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.