
പൂച്ചാക്കൽ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ ടൗണിൽ മൗനജാഥയും സർവകക്ഷി അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ.പ്രഭാകരൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി. ആനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എം.കെ. ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി ബി.വിനോദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി.രാധാകൃഷ്ണൻ, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബി.ബാലാനന്ദ്, കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് കാട്ടുതറ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.