ആലപ്പുഴ: നവ കേരള സദസിന് മുന്നോടിയായി ആലപ്പുഴ മണ്ഡലത്തിൽ ഇന്ന് വൈകിട്ട് മൂന്നിന് വിളംബര ജാഥ സംഘടിപ്പിക്കും. അഞ്ചിന് നഗര ചത്വരത്തിൽ 'മാലിന്യമുക്ത നവകേരളം' എന്ന വിഷയത്തിൽ സെമിനാറും ഹരിത കർമ്മ സേനാംഗങ്ങളെയും നഗരസഭ ശുചീകരണ തൊഴിലാളികളെയും ആദരിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും.