s

മാവേലിക്കര : എം.എൽ.എ മെറിറ്റ് അവാർഡും എം.എൽ.എയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മാവേലിക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ ലൈബ്രറികൾക്കുളള പുസ്തക വിതരണവും അങ്കണവാടി കുട്ടികൾക്കുള്ള കിടക്ക വിതരണവും 14ന് ഉച്ചയ്ക്ക് 2ന് മാവേലിക്കര ഗവ.വൊക്കേഷണൽ ആന്റ് ബോയ്സ് ഹയർ സെക്കൻററി സ്കൂളിൽ നവകേരള സദസ്സ് സംഘടിപ്പിക്കുന്ന വേദിയിൽ വച്ചു നടക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളും സ്കൂൾ മേധാവികളും അങ്കണവാടി ജീവനക്കാരും പങ്കെടുക്കണെന്ന് എം.എൽ.എ അറിയിച്ചു.