തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് സമ്മേളനം നാളെ രാവിലെ 10 ന് കുത്തിയതോട് കോൺഗ്രസ് ഭവനിൽ ചാണ്ടിഉമ്മൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി.ആർ.വിജയകുമാർ അദ്ധ്യക്ഷനാകും. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് അസീസ് പായിക്കാട്, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ, ജില്ലാസെക്രട്ടറി എ.സലിം, ജോയിന്റ് സെക്രട്ടറി പി.രാമചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി, സംസ്ഥാന കമ്മിറ്റിയംഗം പി.മേഘനാഥ്, സംസ്ഥാന കൗൺസിൽ അംഗം പി.വി.ശ്യാമപ്രസാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ.ദയാനന്ദൻ തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡൻറ് പി.ആർ.വിജയകുമാർ, വൈസ് പ്രസിഡൻറ് ലിഷീന കാർത്തികേയൻ, സെക്രട്ടറി ബി.ജനാർദ്ദനൻ, ട്രഷറർ കെ.ശശീന്ദ്രൻ, ജില്ലാകമ്മിറ്റിയംഗം കെ.ആർ.വിജയകുമാർ, രാമചന്ദ്രൻ നായർ,ജെയിംസ് ജേക്കബ് എന്നിവർ പങ്കെടുത്തു.