-dff

ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ ഉത്സവത്തോടനുബന്ധിച്ച് കണ്ണ മംഗലത്ത് ഇല്ലത്ത് ബ്രഹ്മ ദത്തൻ നമ്പൂതിരി യുടെ മുഖ്യകാർമികത്വത്തിൽ ഉത്സവബലി നടന്നു. ഉത്സവത്തിന്റെ നാലാം ദിനമായ ഇന്ന് വൃശ്ചിക വാവ് ദിനത്തിൽ പിതൃ ബലി,വിശേഷാൽ തിലഹോമം,പിതൃദോക്ഷ പരിഹാര പൂജകൾ,ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകുന്നേരം 5.30 മുതൽ കാഴ്ച ശ്രീബലി,7.30ന് കീർത്തന ലഹരി,രാത്രി 9.30ന് വിളക്ക് എഴുന്നള്ളിപ്പ്. നാളെ ദീപാരാധനക്ക് ശേഷം ഫ്യൂഷൻ തിരുവാതിര, 730ന് കഥകളി വ്യാഴാഴ്ച നാരായണീയ ദിനം പ്രമാണിച്ച് ക്ഷേത്രത്തിൽ വിശേഷാൽ നാരായണീയം,സതീഷ് ആലപ്പുഴയുടെ നാരായണീയ സന്ദേശം,ഉച്ചയ്ക്ക് പ്രസാദം ഊട്ട്, 6 മണി മുതൽ ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ്.