
അമ്പലപ്പുഴ: നവകേരള സദസ്സിന്റെ മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തിൽ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ജ്യോതി നികേതൻ സ്കൂൾ അങ്കണത്തിൽ നടത്തിയ വർണ്ണോത്സവത്തിൽ 200 ഓളം വിദ്യാർത്ഥികൾ പങ്കാളികളായി. എച്ച്. സുബൈർ അദ്ധ്യക്ഷനായി. എച്ച്. സലാം എം.എൽ.എ, സി.പി. എം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് തുടങ്ങിയവർ പങ്കെടുത്തു. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു