
അമ്പലപ്പുഴ: കളിത്തട്ട് നാടകോത്സവം സമാപന സമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ ശാലുമേനോൻ, പുന്നപ്ര മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി. സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഗീതാഗോവിന്ദരത്നം അവാർഡ് ഡോ.രതീഷ് ബാബുവിനും മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് അഹമ്മദ് സാഹിബിനും വിതരണം ചെയ്തു. വി.എസ്. മായാദേവി, പി.സുരേന്ദ്രൻ , സജു പാർത്ഥസാരഥി, സുരേന്ദ്രൻ കരുമാടി തുടങ്ങിയവർ പ്രസംഗിച്ചു.