
അമ്പലപ്പുഴ: കരൂർ എ.ഇ.എസ് കോളേജ് ഒഫ് ഫാർമസിൽ പ്രവേശനോത്സവം നടത്തി. മുൻമന്ത്രി എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ പുറക്കാട് ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ഡോ.അമൽ അബ്ദുൾ ഖാദർ, അഡ്വ.ആർ.സനൽകുമാർ, ആഷിഷ് കുമാർ ആചാരി, വിമൽകുമാർ പി.ആർ, കെ.ജെ.അബ്ദുൾ ഹക്കിം, കമാലുദീൻ അരീപ്പുറം തുടങ്ങിയവർ സംസാരിച്ചു.