ചേർത്തല: വാരണം ദി ന്യൂ റീഡിംഗ് ക്ലബ് ആൻഡ് ലൈബ്രറിയുടെ വാർഷികാഘോഷം 29,30,31 തീയതികളിൽ നടക്കും. ഫ്യൂഷൻ തിരുവാതിര, കലാ-കായിക-സാഹിത്യ മത്സരങ്ങൾ,ഷട്ടിൽ ടൂർണമെന്റ് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. 29 ന് ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും. 31 ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ ജീവിതം സാക്ഷി എന്ന നാടകം ഉണ്ടാവും. മത്സര വിജയിക്കുന്നവർക്ക് സമ്മാനവും ക്യാഷ് അവാർഡും നൽകും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെണം. ഫോൺ : 9946806790,9074065797.