sfda

പൂച്ചാക്കൽ : തൈകാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ എളംകുളത്ത് ഇത്തവണയും കൊയ്‌ത്ത് നൂറ് മേനി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത കൊയത്തുത്സവം ഉദ്ഘാടനം ചെയ്തു. പാണവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളിലായി 78 ഏക്കർ പാടത്താണ് കൃഷിയിറക്കിയത്. 120 ദിവസം മൂപ്പുള്ള ഉമ നെൽവിത്ത്‌ ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. പാടശേഖര സമിതി പ്രസിഡന്റ്‌ ജി.വത്സപ്പൻ അദ്ധ്യക്ഷനായി. പാണവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി.വി.റജി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ അംഗങ്ങളായ അംബിക ശശിധരൻ, ഹരിഷ്മവിനോദ്, പാടശേഖര സമിതി അംഗങ്ങളായ ആന്റണിതോമസ്, എം.ഡി.ഹരിലാൽ, പി.ടി.ജോസഫ്, എൻ.മോഹനൻ, ടി.എ. അബ്രഹാം, എം.എ.മാത്യു, മാമച്ചൻ മധുരത്തിൽ, കുഞ്ഞുമോൻ, ബാബുരാജ്, പാണവള്ളി കൃഷി അസിസ്റ്റന്റ് വി.പ്രീതി തുടങ്ങിയവർ പങ്കെടുത്തു.