
അമ്പലപ്പുഴ: ശരണം വിളികളോടെ കന്നി അയ്യപ്പന്മാരുൾപ്പെടെ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.വണ്ടാനം കോന്നാകേരിയിൽ രതീഷ് കുമാറിന്റെ മകൾ ആദിത്യയുടെ കന്നിക്കെട്ടിനോട് അനുബന്ധിച്ചാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തിയത്. ലിനീഷ്, അതിശയൻ, വിനീഷ് ,കാർത്തിക് രാജ്, കീർത്തന, സൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.