ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് 13ന് വൈകിട്ട് 3.30 ന് സി.പി.ഐ ജില്ലാ കൗൺസിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ടി.വി.സ്മാരക ടൗൺ ഹാളിൽ ചേരുന്ന സർവ്വകക്ഷി സമ്മേളനത്തിൽ വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.