
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കുള്ള ബ്രഡ് വിതരണം നിർത്തലാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്ക് ബ്രെഡ് വാങ്ങി നൽകി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഹീം വെറ്റക്കാരൻ ഉദ്ഘാടനം ചെയ്തു. കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷനായി . അൻഷാദ് മെഹബൂബ്, അൻസിൽ ജലീൽ,ഷിതാ ഗോപിനാഥ്,നിസാർ വെള്ളാപ്പള്ളി, റിനു ഭൂട്ടോ,മണി കണ്ഠൻ,അർജുൻ, ഗോപാകുമാർ,അജ്മൽ ഷംസ്, അഷ്ഫാക്,അലൻ ഡെന്നിസ്, നവാസ്,യാസീൻ റഫീഖ്, ഷീബ എന്നിവർ നേതൃത്വം നൽകി.