
മുഹമ്മ: റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രത്തിനു സമീപം നടുവിലേഴത്ത് തിലകപ്പൻ (ആർട്ടിസ്റ്റ് തിലകൻ- 64) നിര്യാതനായി.സർവീസിൽ പ്രവേശിക്കും മുമ്പ് വീനസ് എന്ന പേരിൽ ആർട്ട് വർക്കുകൾ ചെയ്തിയിരുന്നു. മുഹമ്മയിലെ എലൈറ്റ് കോളജ് സ്ഥാപകരിൽ ഒരാളും പ്രിൻസിപ്പലുമായിരുന്നു.ഭാര്യ: ആനന്ദവല്ലി.മക്കൾ: സോനു തിലക്, സോജൻ തിലക്. മരുമകൾ: ടി.പി.ലക്ഷ്മി.സഞ്ചയനം വ്യാഴാഴ്ച പകൽ 3ന്.