ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 2023 സാമ്പത്തിക വർഷം ലൈഫ് ട്വന്റി20 യിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ നിർവഹിച്ചു. കനകക്കുന്ന് ചന്തുഭവനം അജി, സുമാഭവനം സോമൻ എന്നിവർക്കാണ് വീടുകൾ കൈമാറിയത്. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ രാജേഷ്, സി പൊന്നൻ, വിജയൻ, കെ ആർ ഉമേഷ്, മിനിമോൾ, രജിത എന്നിവർ പങ്കെടുത്തു.