ഹരിപ്പാട്: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ ബീച്ച്- കായൽ ടൂറിസം സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ ഇന്ന് സെമിനാർ നടക്കും. വൈകിട്ട് 4ന് സമക്ഷ നഗർ വലിയഴീക്കലിൽ നടക്കുന്ന സെമിനാർ ജില്ല കളക്ടർ ജോണ്‍ വി. സാമുവൽ ഉദ്ഘാടനം ചെയ്യും. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷത വഹിക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് വിഷയാവതരണം നടത്തും.