മാവേലിക്കര : കല്ലുമല റെയിൽവേ മേൽപ്പാലത്തിനായി ഏറ്റെടുത്ത ഭൂമിയിലെ വസ്തുക്കളുടെ രേഖാ പരിശോധന കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസീൽദാർ കാര്യാലയത്തിൽ തുടങ്ങി. ആദ്യ ദിനം പത്തു പേരാണെത്തിയത്. ഇതിന് മുമ്പ് മൂന്നു പേർ രേഖകളുമായി എത്തിയിരുന്നു. ബുധൻ വരെയാണ് സ്‌പെഷ്യൽ തഹസീൽദാർ എസ്.സിന്ധുവിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനം നവംബർ 22ന് പുറത്തിറങ്ങിയിരുന്നു. 62.70 ആർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.