1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഏഴാം നമ്പർ രാമങ്കരി ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ നാലാം വാർഷികാഘോഷം നടത്തി. ഗണപതി ഹോമം, കലശപൂജ,​ പ്രസാദമൂട്ട്,​ താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ നടന്നു. സാംസ്ക്കാരിക സമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജീമോൻ കാരാംഞ്ചേരിൽ അദ്ധ്യക്ഷനായി. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിയംഗവും സൈബർസെൽ കോട്ടയം ജില്ലാ ചെയർമാനുമായ ബിബിൻഷാൻ മുഖ്യപ്രഭാഷണവും യൂണിയൻ അഡ്മിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.പി.പ്രമോദ് ആശംസാപ്രസംഗവും നടത്തി.

ശാഖാസെക്രട്ടറി എ.പി.ധർമ്മാംഗദൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് വൈകുന്നേരം ചെണ്ടമേളത്തിന്റെയും അമ്മൻകുടത്തിന്റെയും അകമ്പടിയാടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത താലപ്പൊലി ഘോഷയാത്ര രാമങ്കരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഗുരുദേവ ക്ഷേത്രത്തിലെത്തിച്ചേർന്നതോടെ പരിപാടികൾ സമാപിച്ചു. ക്ഷേത്രചടങ്ങുകൾക്ക് കുന്നങ്കരി കമലാസനൻ ശാന്തി നേതൃത്വം നൽകി.