മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം റിക്രൂട്ട്മെന്റ് അംഗീകൃതമായി പ്രവർത്തിക്കുന്ന ആർജ്ജിതബ്രാഹ്മണ സേന തന്ത്ര വിദ്യാപീഠത്തിന്റെ പഠനശിബിരം 14ന് തഴക്കര മൊട്ടയ്ക്കൽ ശ്രീഭദ്രാഭഗവതി മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ നടക്കും. താന്ത്രിക ആചാര്യന്മാരായ വൈക്കം രാജേഷ് ഭട്ടതിരി, വാരനാട് ഉണ്ണി ശാന്തി, കണ്ണൻ ശാന്തി, കാവാലം സന്ദീപ് ശർമ്മ എന്നിവർ ക്ലാസെടുക്കുമെന്ന് തന്ത്ര വിദ്യാപീഠം സെക്രട്ടറി റ്റി:കെ ശിവശർമ്മൻ തന്ത്രി അറിയിച്ചു.