asdf

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിലെ വീഥികൾക്ക് ഇരുട്ടിൽ നിന്ന് മോചനം. തെരുവ് വിളക്കുകൾക്കായി സർക്കാർ നടപ്പിലാക്കിയ നിലാവ് പദ്ധതി അവതാളത്തിലായി തെരുവകൾ ഒരുവർഷത്തോളമായി ഇരുട്ടിലായിരുന്നു. നിലാവ് പദ്ധതിയിൽ പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ച 80 ശതമാനത്തോളം ലൈറ്റുകളും പ്രവർത്തന രഹിതമായിരുന്നു. ഇതിൽ ഭൂരിഭാഗവും തെളിയിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കേടായായിരുന്നു. അഞ്ച് വർഷം ഗ്യരന്റീയോട് കൂടി സ്ഥാപിച്ച ലൈറ്റുകൾ മാറ്റിയിടാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും പഞ്ചായത്തിൽ നിന്നും നടപടി ഇല്ലാതായപ്പോൾ, വെൽഫെയർ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ഹബീബ് റഹ്മാന്റെ സഹകരണത്തോടെ ബഹുജനങ്ങളുടെ പിന്തുണ തേടി ജനകീയ തെരുവ് വിളക്ക് പദ്ധതി നടപ്പാക്കുകയായിരുന്നു.