കുട്ടനാട്: നവകേരള സദസിന്റെ ഭാഗമായി കൈനകരി പഞ്ചായത്ത് നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വിഭാഗങ്ങളുടെ പങ്കാളിത്വത്തോടെ നടന്ന ക്യാമ്പിന് പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, വൈസ് പ്രസിഡന്റ് പ്രസീത മിനൽകുമാർ,​ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ.പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീലസജീവ്, ലീനക്കുട്ടി എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.അബ്ദുൾസലാം,​ ഡോ.സിന്ധ്യ ട്രീസ മൈക്കിൾ, ഡോ.ബേനസർകോയതങ്ങൾ എന്നിവർ രോഗികളെ പരിശോധിച്ചു.